കേരളം

പ്രതികരിക്കാനില്ല; പീഡന പരാതി നിയമപരമായി നേരിടുമെന്ന് ബിനോയ് കോടിയേരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തനിക്കെതിരായ പീഡന പരാതി നിയമപരമായി നേരിടുമെന്ന് ബിനോയ് കോടിയേരി. കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും ബിനോയ് പറഞ്ഞു. മുംബൈയിൽ നിന്ന് ബിനോയ് ഇന്നലെ തിരുവനന്തപുരത്ത് മടങ്ങിയെത്തി.

ലൈംഗിക പീഡന പരാതിയിൽ കഴിഞ്ഞ ദിവസമാണ് മുംബൈ ദിൽഡോഷി സെഷൻസ് കോടതി ബിനോയ്ക്കു മുൻകൂർ ജാമ്യം അനുവദിച്ചത്. മുംബൈ ഓഷിവാര പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ബിനോയിയെ ജാമ്യത്തിൽവിട്ടിരുന്നു. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനയ്ക്കു തയാറാകണമെന്നും കോടതി നിർദേശമുണ്ട്. 

ഡാൻസ് ബാർ നർത്തകിയായിരുന്ന ബിഹാർ സ്വദേശി നൽകിയ പരാതിയിലാണ് ഓഷിവാര പൊലീസ് ബിനോയിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു