കേരളം

എസ് പി കൈക്കൂലി വാങ്ങി, സ്ഥലംമാറ്റ നടപടി കട്ടിലില്‍ നിന്നും എടുത്ത് മെത്തയില്‍ കിടത്തുന്നതിന് തുല്യമെന്ന് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസുമായി ബന്ധപ്പെട്ട് ഇടുക്കി മുന്‍ എസ് പിക്കെതിരെ പുതിയ ആരോപണവുമായി കോണ്‍ഗ്രസ്. എസ് പി വേണുഗോപാല്‍ കൈക്കൂലി വാങ്ങിയെന്ന് വ്യക്തമാണെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ്  ഇബ്രാഹിംകുട്ടി കല്ലാര്‍ ആരോപിച്ചു. എസ് പി പണം വാങ്ങിയിട്ടുണ്ട്. പക്ഷെ അത് എത്രയാണെന്നാണ് ഇനി അറിയേണ്ടതെന്ന് ഇബ്രാഹിം കുട്ടി പറഞ്ഞു. 

അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ സിപിഎമ്മും സര്‍ക്കാരും സംരക്ഷിക്കുകയാണ്. ആരോപണവിധേയനായ എസ്പിക്കെതിരെ ഇപ്പോള്‍ സ്വീകരിച്ച നടപടി കട്ടിലില്‍ നിന്നും എടുത്ത് മെത്തയില്‍ കിടത്തുന്നതിന് തുല്യമാണ്. ഭീകരവിരുദ്ധ സ്‌ക്വാഡിലേക്ക് മാറ്റിയ വേണുഗോപാലിനെ, വീടിനടുത്തേക്ക് നിയമിച്ച് സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ഇബ്രാഹിം കുട്ടി കല്ലാര്‍ ആരോപിച്ചു. 

സ്ഥലംമാറ്റ നടപടിക്ക് പകരം എസ്പിയെ സസ്‌പെന്റ് ചെയ്ത് അന്വേഷണം നടത്തിയില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. എസ്പിക്കെതിരെ സിപിഐ ഇടുക്കി ജില്ലാനേതൃത്വവും രംഗത്തുവന്നിരുന്നു. എസ്പിയെയും കട്ടപ്പന ഡിവൈഎസ്പിയെയും സസ്‌പെന്‍ഡ് ചെയ്യണമെന്നും, ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തണമെന്നുമാണ് സിപിഐ ഇടുക്കി ജില്ലാസെക്രട്ടറി ആവശ്യപ്പെട്ടത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം