കേരളം

മകന്‍ പട്ടിണിക്കിട്ടു, ഭക്ഷണവുമായി എത്തിയവരെ വടിവാള്‍ കാട്ടി ഭീഷണി, അവശയായ വയോധിക അഗതി മന്ദിരത്തില്‍; പുതിയ വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് കലക്ടര്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പാഴൂരില്‍ മകന്‍ പട്ടിണിക്കിട്ടതുമൂലം അവശയായ വയോധികയെ, പൊലീസ് ആശുപത്രിയിലാക്കിയതിന് പിന്നാലെ കലക്ടര്‍ ഇടപെട്ടു. 
വയോധികയെ ഏറ്റെടുത്ത് രാമവര്‍മപുരത്തെ അഗതി മന്ദിരത്തിലേയ്ക്ക് മാറ്റി. 

തൃശൂര്‍ ചാഴൂര്‍ സ്വദേശി മല്ലികയാണ് പട്ടിണിമൂലം അവശനിലയിലായത്. മകന്‍ ഭക്ഷണം കൊടുക്കാത്തതാണ് കാരണം. ഭക്ഷണവുമായി വരുന്ന അയല്‍വാസികളെ മകന്‍ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി മടക്കും. മറ്റൊരു മകള്‍ പൊലീസിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അധികൃതര്‍ ഇടപെട്ടത്. 

കഴിഞ്ഞ ദിവസം അന്തിക്കാട് പൊലീസ് ഇടപ്പെട്ട് ഇവരെ ആശുപത്രിയിലാക്കി.തിരിച്ച് മകന്റെ അടുത്തേയ്ക്ക് വിടേണ്ടതില്ലെന്ന് കലക്ടര്‍ എസ്.ഷാനവാസ് തീരുമാനമെടുക്കുകയായിരുന്നു.  കോര്‍പറേഷന്റെ അഗതി മന്ദിരത്തിലേയ്ക്കാണ് മാറ്റിയത്.പ്രളയത്തില്‍ ഇവരുടെ വീട് ഇടിഞ്ഞു വീഴാറായിരുന്നു. പുതിയ വീട് നിര്‍മിക്കാന്‍ കലക്ടര്‍ മുന്‍കയ്യെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍