കേരളം

പുഴയിൽ ചാടിയപ്പോൾ രക്ഷിച്ചു ; പിറ്റേന്ന് തൂങ്ങിമരിച്ചു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പുഴയിൽ ചാടിയപ്പോൾ രക്ഷപ്പെട്ടയാൾ പിറ്റേന്ന് രാവിലെ തൂങ്ങിമരിച്ചനിലയിൽ. തവനൂർ മദിരശ്ശേരി ചീരക്കുഴി വിണ്ണൻചാത്ത് ജയനാ(40)ണ് ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് പുഴയിൽച്ചാടിയെങ്കിലും ജയനെ മിനിപമ്പയിലെ ലൈഫ് ഗാർഡ് രക്ഷിക്കുകയായിരുന്നു.

ലൈഫ് ഗാർഡുമാരായ ഇബ്രാഹിമും ഹരിദാസും എന്തോ വീഴുന്ന ശബ്ദംകേട്ട് നോക്കിയപ്പോഴാണ് ഒരാൾ മുങ്ങിത്താഴുന്നത് കണ്ടത്. അവസരോചിതമായി ഇടപെട്ട ഇരുവരും വെള്ളത്തിൽ മുങ്ങിപ്പോയ ജയനെ രക്ഷപ്പെടുത്തി കരക്കെത്തിയത്. 

പ്രഥമശുശ്രൂഷ നൽകിയശേഷം താലൂക്ക് ആശുപത്രിയിൽ ജയൻ ചികിത്സ തേടുകയും ചെയ്തിരുന്നു. പിന്നീട്, വീട്ടിലെത്തിയ ജയൻ ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. പിന്നീടാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജയൻ മുമ്പ് രണ്ടുതവണ ആത്മഹത്യക്ക്‌ ശ്രമിച്ചിരുന്നെങ്കിലും മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ രക്ഷപ്പെടുത്തുകയായിരുന്നു. തെങ്ങുകയറ്റത്തൊഴിലാളിയാണ് ഇയാൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍