കേരളം

അടുത്ത ദിവസങ്ങളിൽ  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അടുത്ത ദിവസങ്ങളിൽ  സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പരക്കെ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എന്നാൽ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പില്ല. കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ട്. 

ജൂൺ ഒന്നുമുതൽ ജൂലായ് 10 വരെ സംസ്ഥാനത്ത് 510.2 മില്ലീ മീറ്റർ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 890.9 മില്ലീ മീറ്ററായിരുന്നു ലഭിക്കേണ്ടിയിരുന്നത്. 43 ശതമാനത്തിന്റെ കുറവ്. ഇടുക്കി ജില്ലയിലാണ് ഇക്കാലയളവിൽ ഏറ്റവും കുറച്ച് മഴപെയ്തത്. ഇവിടെ 56 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.

ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. 394.5 മില്ലീ മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 302.4 മില്ലീ മീറ്റർ ലഭിച്ചു. ഇവിടെ 23 ശതമാനത്തിന്റെ മഴക്കുറവാണുള്ളത്. വയനാട്, പത്തനംതിട്ട ജില്ലകളിലും ഇക്കാലയളവിൽ ലഭിക്കേണ്ട മഴയുടെ പകുതിയിൽ താഴെ മാത്രമാണ് ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ