കേരളം

മദ്യക്കുപ്പി ഉപേക്ഷിക്കാനെത്തി, കാലുറയ്ക്കാതെ റെയില്‍ പാളത്തില്‍: ലോക്കോ പെലറ്റിന്റെ ഇടപെടലില്‍ യുവാവ് ജീവിതത്തിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കുടിച്ച്തീര്‍ത്ത മദ്യത്തിന്റെ കുപ്പി ഉപേക്ഷിക്കാനായി റെയില്‍വേ പാളത്തിലെത്തിയപ്പോള്‍ കാല്‍ ഉറയ്ക്കാതെ വീണുപോയ ആളെ ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലം രക്ഷപ്പെടുത്തി. ലോക്കോ പൈലറ്റ് സി സുരേഷ് കുമാറാണ് യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്.
 
മുരുക്കുംപുഴ സ്‌റ്റേഷനു സമീപം പുനലൂര്‍- മധുര പാസഞ്ചര്‍ ട്രെയിനിനു (നമ്പര്‍ 56701) മുന്നില്‍ ബുധന്‍ രാത്രി എട്ടേകാലോടെയാണു സംഭവം. മദ്യക്കുപ്പി ഉപേക്ഷിക്കാനായി പ്രദേശവാസിയായ അഭിലാഷ് ട്രാക്കിലെത്തുകയായിരുന്നു. എന്നാല്‍ നിലയുറയ്ക്കാതെ ഇയാള്‍ വീണുപോയി. 

ഇതുകണ്ട ലോക്കോ പൈലറ്റ് ബ്രേക്കിട്ട് ഉടന്‍ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. നിര്‍ത്തിയ എന്‍ജിന്റെ അടിയിലായാണ് അഭിലാഷ് കിടന്നതെങ്കിലും പരുക്കില്ലാതെ രക്ഷപ്പെട്ടു. തിരുവനന്തപുരം  ഡിവിഷനു കീഴില്‍ കഴിഞ്ഞ വര്‍ഷം 322 പേരാണു ട്രെയിനിടിച്ചു മരിച്ചത്. ആത്മഹത്യാശ്രമമോ പാളം കടക്കുമ്പോള്‍ അപകടത്തില്‍പെടുകയോ ചെയ്താണ് ഇത്രയും പേര്‍ മരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍