കേരളം

'നീയൊക്കെ മനുഷ്യരെ കൊല്ലുന്ന പേന മാര്‍ക്കറ്റില്‍ ഇറക്കും അല്ലെ.'; ഹീറോ പേനയുടെ പേജില്‍ മലയാളികളുടെ ട്രോള്‍ പ്രവാഹം  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ' നീയൊക്കെ മനുഷ്യരെ കൊല്ലുന്ന പേന മാര്‍ക്കറ്റില്‍ ഇറക്കും അല്ലെ..., നെഞ്ചിനകത്ത് എസ്എഫ്‌ഐ ഉണ്ടൊന്നു അറിയാന്‍ ഒന്നു കുത്തി നോക്കിയത് ഇത്ര വലിയ തെറ്റാണോ...'-തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ ഹീറോ പേന കമ്പനിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന കമന്റുകളില്‍ ചിലതാണ് ഇവ. യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐയുടേതെന്ന പേരില്‍ ഒരു വ്യാജ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന ട്രോള്‍ പോസ്റ്റിനെ തുടര്‍ന്ന് ഹീറോ പേന കമ്പനിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ കമന്റുകള്‍ പ്രവഹിക്കുകയാണ്.

ഒരു വിദ്യാര്‍ത്ഥി തന്റെ കയ്യില്‍ കരുതിയ ഹീറോ പേന ഉപയോഗിച്ച് സ്വയം ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നുവെന്നായിരുന്നു ട്രോള്‍ പോസ്റ്റ്. ഈ പോസ്റ്റ് വ്യാപകമായി പ്രചരിക്കുകയും വിമര്‍ശനങ്ങള്‍ തുടരെ തുടരെ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ ഈ ഫെയ്‌സ്ബുക്ക് പേജ് തങ്ങളുടേതല്ല എന്ന വിശദീകരണവുമായി എസ്എഫ്‌ഐ രംഗത്തുവന്നിരുന്നു.

ട്രോള്‍ പോസ്റ്റ് വന്നതിന് പിന്നാലെ ഈ പേന ഞങ്ങള്‍ ബഹിഷ്‌കരിക്കുന്നു എന്ന മട്ടിലുളള ട്രോള്‍ കമന്റുകള്‍ ഹീറോ പേനയുമായി ബന്ധപ്പെട്ട പേജുകളില്‍ വന്നു തുടങ്ങി. സഹികെട്ട പെന്‍ഹീറോ ഡോട്ട് കോം എന്ന കമ്പനി ഒടുവില്‍ കമന്റുകള്‍ നീക്കം ചെയ്തു. ഒപ്പം ഇതുമായി തങ്ങള്‍ക്ക്  ബന്ധമില്ലെന്ന് കമന്റിന് താഴെ മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍