കേരളം

ശബരിമല പാതയിലും പുലി; ഇരുചക്രവാഹന യാത്രികര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട; ശബരിമല പാതയില്‍ പുള്ളിപ്പുലിയെ കണ്ടത് നാട്ടുകാരെ ആശങ്കയിലാക്കി. പത്തനംതിട്ട മണ്ണാരക്കുളഞ്ഞി- പമ്പ ശബരിമല പാതയില്‍ ഉാഹയ്ക്കും പ്ലാപ്പള്ളിക്കും മധ്യേ ചെളിക്കുഴി ഭാഗത്താണ് കഴിഞ്ഞ ദിവസം പുള്ളിപുലിയെ കണ്ടത്. ചിറ്റാര്‍ മീന്‍കുഴി വടക്കേക്കരയ്ക്ക് പിന്നാലെയാണ് ശബരിമല പാതയിലും പുലിയെ കാണുന്നത്.

വ്യാഴാഴ്ച വൈകിട്ട് 5.45 ന് നടുറോഡിലായാണ് പുലിയെ കണ്ടത്. അതിനാല്‍ ഇരുചക്രവാഹന യാത്രക്കാര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ് നിര്‍ദേശം നല്‍കി. മൈലപ്ര ചീങ്കല്‍ത്തടം അറുകാലിക്കല്‍ സോണി ജോര്‍ജും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് പുലിക്കു മുന്നില്‍പ്പെട്ടത്. ഓസ്‌ട്രേലിയയില്‍ നിന്ന് അവധിക്കു നാട്ടില്‍ വന്ന സോണി ബന്ധുവീട്ടില്‍ പോയശേഷം മടങ്ങുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍