കേരളം

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ജാമ്യാപേക്ഷയില്‍ എസ്പിക്കെതിരെ വെളിപ്പെടുത്തല്‍, സ്‌റ്റേഷനിലില്ലായിരുന്നെന്ന് സാബു 

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ എസ്പിക്കെതിരെ വെളിപ്പെടുത്തലുമായി നെടുങ്കണ്ടം മുന്‍ എസ്‌ഐ കെ എ സാബു. ഇടുക്കി എസ്പി കെ ബി വേണുഗോപാലിന്റെ നിര്‍ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തതും ചോദ്യം ചെയ്തതും എന്നാണ് സാബുവിന്റെ വെളിപ്പെടുത്തല്‍. തൊടുപുഴ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലാണ് സാബു ഇക്കാര്യം പറഞ്ഞത്.

രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ താന്‍ സ്‌റ്റേഷനിലില്ലായിരുന്നെന്നും എസ്പിയുടെ നിര്‍ദേശപ്രകാരം സഹപ്രവര്‍ത്തകരാണ് രാജ്കുമാറിനെ ചോദ്യം ചെയ്തതെന്നും സാബു പറഞ്ഞു. ഓരോ ദിവസത്തെയും സംഭവങ്ങള്‍ എസ്പിയെയും ഡിവൈഎസ്പിയെയും അറിയിച്ചിരുന്നെന്നും ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. 

കേസില്‍ കസ്റ്റഡിയിലുള്ള ഒന്നാം പ്രതിയാണ് സാബു. സംഭവത്തില്‍ എസ്പിക്കുള്ള പങ്ക് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോടും സാബു പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസന്വേഷണം എസ് പി കെ ബി വേണുഗോപാല്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരിലേക്ക് നീളുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് വൈകുന്നേരം 6 മണിക്ക് അവസാനിച്ചു. കേസില്‍ സാബു അടക്കം നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ