കേരളം

വർഷത്തിൽ മാത്രം മാറ്റം; കഴിഞ്ഞ കൊല്ലത്തെ അതേ ചോദ്യക്കടലാസ് ഉപയോ​ഗിച്ച് ഇക്കൊല്ലവും പരീക്ഷ  

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ സാമ്പത്തിക ശാസ്ത്രം ഒന്നാം വർഷ ബിരുദ പരീക്ഷയ്ക്കു കഴിഞ്ഞ വർഷവും ഈ വർഷവും കണ്ണൂർ സർവകലാശാല ഉപയോഗിച്ചത് ഒരേ ചോദ്യക്കടലാസ്. പരീക്ഷ നടക്കുന്ന വർഷം മാത്രം മാറ്റി, വള്ളിപുള്ളി വിടാതെയാണു 2018ലെ ചോദ്യക്കടലാസ് അതേപടി 2019ലും ഉപയോഗിച്ചത്. 

രണ്ട് മാസം മുൻപു നടന്ന പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയായെങ്കിലും ചോദ്യക്കടലാസിലെ അബദ്ധം തിരിച്ചറിഞ്ഞതു കഴിഞ്ഞ ദിവസം മാത്രമായിരുന്നു എന്നാണ് സർവകലാശാലയുടെ വിശദീകരണം. ഇതുവരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടില്ല. 

മെയ് 16നു നടത്തിയ ഇൻട്രൊഡക്ടറി ഇക്കണോമിക്സ് എന്ന പരീക്ഷയിലാണു പിഴവ്. മുൻ വർഷങ്ങളിലെ ചോദ്യം പോലും അതേപടി ഉപയോഗിക്കരുതെന്നു നിർദേശമുള്ളപ്പോഴാണ്, തൊട്ടു മുൻ വർഷത്തെ ചോദ്യക്കടലാസ് അതേപടി പകർത്തിയത്. സർവകലാശാലയ്ക്കു പുറത്തുള്ള അധ്യാപകനെയാണു ചോദ്യക്കടലാസ് തയാറാക്കാൻ ഏൽപിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത