കേരളം

ഉപതെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി ; അഞ്ചിടത്ത് മല്‍സരിക്കും ; ഒരിടത്ത് ബിഡിജെഎസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ശക്തമാക്കി എന്‍ഡിഎ മുന്നണി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിടത്ത് ബിജെപി മല്‍സരിക്കാന്‍ ധാരണയായി. ഒരിടത്ത് സഖ്യകക്ഷിയായ ബിഡിജെഎസ് മല്‍സരിക്കും.

വട്ടിയൂര്‍ക്കാവ്, കോന്നി, പാലാ, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ബിജെപി മല്‍സരിക്കുക. ആലപ്പുഴ ജില്ലയിലെ അരൂര്‍ മണ്ഡലത്തില്‍ ബിഡിജെഎസ് ജനവിധി തേടും. സീറ്റിന്റെ കാര്യത്തില്‍ നിലവിലെ സ്ഥിതി തുടരാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ പി കെ കൃഷ്ണദാസ് അറിയിച്ചു. 

തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാനും സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. എന്‍ഡിഎയ്ക്ക് ബൂത്തു തലത്തില്‍ വരെ സമിതി രൂപീകരിക്കും. ഇവ ഓഗസ്റ്റ് 15 നകം നിലവില്‍ വരുമെന്നും കൃഷ്ണദാസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

സിഇഒ ആവണോ, ഇന്ത്യയില്‍നിന്നാവണം; കമ്പനികളുടെ തലപ്പത്ത് പത്തു ശതമാനം ഇന്ത്യക്കാരെന്ന് യുഎസ് സ്ഥാനപതി

ഇരിക്കുന്നതിനിടെ ഹെലികോപ്റ്ററിനുള്ളില്‍ വീണ് മമതാ ബാനര്‍ജിക്ക് പരിക്ക്; വിഡിയോ

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ