കേരളം

നഗരസഭാ സ്ഥിരം സമിതി അധ്യക്ഷയുടെ ബാഗില്‍ നിന്ന് 38,000 രൂപ മോഷ്ടിച്ചു; പ്രതി സിപിഎം കൗണ്‍സിലര്‍

സമകാലിക മലയാളം ഡെസ്ക്


ഒറ്റപ്പാലം:  നഗരസഭയ്ക്കു നാണക്കേടായ മോഷണക്കേസില്‍ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. നഗരസഭാ കൗണ്‍സിലില്‍ ഉത്തരവാദപ്പെട്ട ചുമതല വഹിക്കുന്ന സിപിഎം വനിതാ അംഗത്തെ പ്രതിചേര്‍ത്തു പൊലീസ് ഒരാഴ്ചയ്ക്കകം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും. കടുത്ത രാഷ്ട്രീയ സമ്മര്‍ദം നിലനില്‍ക്കെ തല്‍ക്കാലം അറസ്റ്റിനു സാധ്യതയില്ലെന്നാണു വിവരം.   വിരലടയാള പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ പൊലീസ് നുണപരിശോധനയ്ക്കുള്ള നടപടികളിലേക്കു നീങ്ങിയതോടെയാണു മോഷണക്കേസിന്റെ ചുരുളഴിഞ്ഞത്. 

പൊലീസ് പ്രതിസ്ഥാനത്തു നിര്‍ത്തുന്ന ജനപ്രതിനിധിയും മോഷണത്തിനിരയായ സ്ഥിരം സമിതി അധ്യക്ഷയും ഒരേ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്‍പ്പെട്ടവരാണെന്നിരിക്കെ പരാതി പിന്‍വലിച്ചു കേസ് ഒതുക്കാനുള്ള ഇടപെടല്‍ സജീവമാണ്. 

കഴിഞ്ഞ മാസം 20നാണു സ്ഥിരം സമിതി അധ്യക്ഷയുടെ ഓഫിസ് മുറിയിലെ ബാഗില്‍ നിന്ന് 38,000 രൂപ മോഷ്ടിക്കപ്പെട്ടത്. ഒരു വര്‍ഷത്തിനിടെ നഗരസഭാ ഓഫിസില്‍ നടന്ന ഇരുപത്തിയൊന്നാമത്തെ മോഷണമാണിത്. കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, സന്ദര്‍ശകര്‍ എന്നിവരില്‍ നിന്നായി 1.70 ലക്ഷം രൂപയും സ്വര്‍ണനാണയവും മോഷണം പോയിട്ടുണ്ടെന്നാണു കണക്ക്. 

നഗരസഭാ ഓഫിസില്‍ നിന്നു മോഷണത്തിന് ഇരയായവരില്‍ ചിലര്‍ കൂടി പരാതിയുമായി പൊലീസിനെ സമീപിച്ചു. കൗണ്‍സിലിലെ ബിജെപി അംഗവും രണ്ടു വനിതാ ജീവനക്കാരുമാണ് ഇന്നലെ പരാതിയുമായെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചക്രവാതച്ചുഴി; സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത

'കണ്‍മണി അന്‍പോട്' എന്റെ ​ഗാനം, മഞ്ഞുമ്മൽ ബോയ്സ് ഉപയോ​ഗിച്ചത് അനുവാദമില്ലാതെ: വക്കീൽ നോട്ടീസ് അയച്ച് ഇളയരാജ

കണ്ണീരുമായി കെട്ടിപ്പിടിച്ച് കോഹ്‌ലി; ദിനേഷ് കാര്‍ത്തികിന് രാജകീയ യാത്രയയപ്പ്; വീഡിയോ

വ്യാജ രജിസ്‌ട്രേഷനിലൂടെ 1200 കോടിയുടെ വ്യാപാരം; സംസ്ഥാനത്ത് ജിഎസ്ടി വകുപ്പിന്റെ വ്യാപക റെയ്ഡ്

ബ്രിട്ടനില്‍ ജൂലൈ നാലിന് പൊതു തെരഞ്ഞെടുപ്പ്; അപ്രതീക്ഷിത നീക്കവുമായി ഋഷി സുനക്