കേരളം

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ തന്നെ; പരീക്ഷാ കണ്‍ട്രോളര്‍ റിപ്പോര്‍ട്ട് നല്‍കി, സിന്‍ഡിക്കേറ്റ് അന്വേഷിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് കേരള സര്‍വകലാശാല ഉത്തരക്കടലാസുകള്‍ തന്നെയെന്ന് സ്ഥിരീകരണം. പരീക്ഷ കണ്‍ട്രോളര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിന് റിപ്പോര്‍ട്ട് നല്‍കി. 

2016ല്‍ യൂണിവേഴ്‌സിറ്റി കോളജിന് നല്‍കിയ പരീക്ഷാ പേപ്പറുകളാണ് ഇതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഉത്തരക്കടലാസ് ചോര്‍ന്ന വിഷയത്തില്‍ സിന്‍ഡിക്കേറ്റ് ഉപമസമിതി അന്വേഷണം നടത്തും. 

യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിയ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും പൊലീസ് റെയ്ഡിലാണ് പന്ത്രണ്ട് ബന്‍ഡില്‍ പരീക്ഷാ പേപ്പറുകള്‍ പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''