കേരളം

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴ ; ഇന്ന് രണ്ടു ജില്ലകളിൽ റെഡ് അലർട്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :  ഞായറാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളിലും ശനിയാഴ്ച  ഇടുക്കി എറണാകുളം ജില്ലകളിലും  റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 

ഈ അ​ഞ്ച്​ ജി​ല്ല​ക​ളി​ൽ അ​തി​തീ​വ്ര മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെന്ന് കേ​ന്ദ്ര കാ​ലാ​വ​സ്​​ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അറിയിച്ചു. ഈ ​ജി​ല്ല​ക​ളി​ൽ അ​തി​തീ​വ്രമ​ഴ​ക്ക്​  (24 മ​ണി​ക്കൂ​റി​ൽ 204 മി​ല്ലി​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ) സാ​ധ്യ​ത​യു​ണ്ട്. ജാ​ഗ്ര​ത പാ​ലി​ക്കാ​നും ക്യാ​മ്പു​ക​ൾ ത​യാ​റാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ മു​ന്നൊ​രു​ക്ക​ത്തി​നും നിർദേശം നൽകിയിട്ടുണ്ട്. തു​ട​ർ​ച്ച​യാ​യി അ​തി​തീ​വ്ര മ​ഴ  വെ​ള്ള​പ്പൊ​ക്കം, ഉ​രു​ൾ​പൊ​ട്ട​ൽ തു​ട​ങ്ങി​യ​വ​ക്ക് സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. 

എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിൽ ഇന്നും, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിൽ നാളെയും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കേരളതീരത്ത് 50 കിലോമീറ്റര്‍ വേഗമുളള കാറ്റിനും സാധ്യതയുളളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. മുന്നറിയിപ്പുകള്‍ പ്രകാരം മുന്‍കരുതല്‍ നടപടികള്‍ക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍