കേരളം

കൊല്ലത്ത് തിരയില്‍പ്പെട്ട് വളളം തകര്‍ന്നു; മൂന്നുപേരെ കാണാതായി, കടല്‍ 50 മീറ്ററോളം കരയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: നീണ്ടകരയില്‍ കടലില്‍ മത്സ്യബന്ധനത്തിന് പോയ വളളം മറിഞ്ഞ് മൂന്നുപേരെ കാണാതായി. വളളം ശക്തമായ തിരയില്‍പ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. തമിഴ്‌നാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. തകര്‍ന്ന വളളം നീണ്ടകര തീരത്തടിഞ്ഞു. വിഴിഞ്ഞത്തു നിന്ന് കാണാതായ നാലുപേരെയും കണ്ടെത്താനായിട്ടില്ല.

ചൂര മത്സ്യം പിടിക്കുവാനായി കടലില്‍ മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്.ദിവസങ്ങളോളം കടലില്‍ തങ്ങി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നതാണ് ഇവരുടെ രീതി. കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനുളള തെരച്ചില്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, നേവി എന്നിവരുടെ സേവനം തേടിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു. 

ഒരാഴ്ച മുന്‍പും സമാനമായ സംഭവമുണ്ടായിരുന്നു. മീന്‍പിടിത്തക്കാര്‍ ഇടപെട്ട് വളളത്തില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിക്കുകയായിരുന്നു. 

അതേസമയം കൊല്ലത്ത് കടല്‍ക്ഷോഭം രൂക്ഷമായി തുടരുകയാണ്. ആലപ്പാട് കടല്‍ 50 മീറ്ററോളം കരയിലേക്ക് കയറി. പുനരധിവാധം ആവശ്യപ്പെട്ട് തീരവാസികള്‍ റോഡ് ഉപരോധിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി