കേരളം

വയോധികയുടെ മാല പൊട്ടിച്ചു ; മോഷ്ടാക്കൾക്ക് പിന്നാലെ യുവതിയുടെ സൂപ്പർ ‘ചെയ്‌സ്‌’ ; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ബസ് യാത്രക്കാരിയായ വയോധികയുടെ മാല പൊട്ടിച്ച‌് ഓടിയ സ‌്ത്രീകളെ യുവതി സാഹസികമായി പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. എറണാകുളത്തെ കോലഞ്ചേരിയിലാണ് സംഭവം. തമിഴ്നാട് ദിണ്ടിഗൽ സ്വദേശികളായ കാവ്യ (27), ആസിനി (29) എന്നിവരാണ് പിടിയിലായത്. 

കെഎസ്ആർടിസി ബസ‌്  രാവിലെ കോലഞ്ചേരി മെഡിക്കൽ കോളേജ് ജങ‌്ഷനിലെത്തിയപ്പോഴാണ‌് ഇവർ മാല പൊട്ടിച്ചത‌്. ഇതുകണ്ട മീമ്പാറ സ്വദേശിയായ റിനി റോബിൻ എന്ന യുവതി മാലമോഷ്ടാക്കളുടെ പിന്നാലെ ഓടി. മെഡിക്കൽ കോളേജ് സ്റ്റോപ്പിലൂടെ മാലയുമായി ഓടിയ യുവതിയുടെ പിറകെയെത്തിയ റിനി ഫെഡറൽ ബാങ്കിന് മുൻവശത്തുനിന്ന‌് ഒരാളെ പിടികൂടി. 

ഇതോടെ കണ്ടുനിന്നവരും തടിച്ചുകൂടി യുവതികളെ തടഞ്ഞുവെച്ചു തുടർന്ന് പുത്തൻകുരിശ് പൊലീസ് സ്ഥലത്തെത്തി മോഷണസംഘത്തെ കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ ഇവരിൽ നിന്നും മാല കണ്ടെടുത്തു. പ്രതികളെ റിമാൻഡ‌് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്