കേരളം

രമ്യ ഹരിദാസിന് സമ്മാനമായി 14 ലക്ഷത്തിന്റെ കാര്‍; ആവേശത്തില്‍ പ്രവര്‍ത്തകര്‍ 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്:  ഇടതുകോട്ടയില്‍ ചരിത്ര വിജയം നേടിയ ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് യൂത്ത് കോണ്‍ഗ്രസിന്റെ സമ്മാനം. രമ്യയ്ക്ക് വാഹനം വാങ്ങി നല്‍കാനാണ് തീരുമാനം. ഓഗസ്റ്റ് 9 ന് വടക്കഞ്ചേരി മന്ദം മൈതാനിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാറിന്റെ താക്കോല്‍ കൈമാറും. 

രമ്യയ്ക്കു സഞ്ചരിക്കാന്‍ വാഹനം വാങ്ങി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റിയാണ് തീരുമാനിച്ചത്. അനില്‍ അക്കര എംഎല്‍എ ഉള്‍പ്പെടെയുളളവരുടെ പിന്തുണയുണ്ട്. കാറിന് പതിനാലു ലക്ഷം രൂപയാണ് വില. ഇതിനായി കൂപ്പണ്‍ പിരിവിലൂടെ പണം കണ്ടെത്തും. പൊതുജനങ്ങളില്‍ നിന്ന് പിരിക്കാതെ യൂത്തു കോണ്‍ഗ്രസില്‍ നിന്ന് മാത്രം പിരിവു നടത്തി സുതാര്യത ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. 

നമ്മള്‍ നടത്തുന്ന ഈ ചരിത്രമുഹൂര്‍ത്ത പദ്ധതിക്കെതിരെ തെറ്റിദ്ധാരണ പരമായിട്ടുള്ള പ്രവര്‍ത്തിയും ആയി മുന്നോട്ടുപോകുന്നവരെയും ദുഷ്ടലാഭത്തോടെ കാണുന്നവരെ ജനം തിരിച്ചറിയണം അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ സ്ഥാനം ചവറ്റ്കുട്ടയില്‍ ആയിരിക്കും.  ഇത് തീര്‍ത്തും യൂത്ത്‌കോണ്‍ഗ്രസിന്റെയും പാര്‍ട്ടിയുടേയും പങ്കാളിത്തത്തോടെ നടത്തുന്ന പിരിവാണെന്നും ഇതില്‍ പൊതുപങ്കാളിത്തം ഉദ്യേശിക്കുന്നില്ലെന്നും പ്രസ്ഥാനത്തോട് വിശ്വാസമുള്ളവര്‍ സഹായിക്കാന്‍ മുന്നോട്ട് വന്നാല്‍ സ്വീകരിക്കും. ഒരു നിയോജക മണ്ഡലത്തില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം ഒരാഴ്ചയ്ക്കുളളില്‍ പിരിച്ചെടുക്കാനാണ് തീരുമാനമെന്നും 1400 കൂപ്പണ്‍ അച്ചടിച്ചതായും യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് പാളയം പ്രദീപ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍