കേരളം

'റോഡല്ല, ഇന്റര്‍സിറ്റി എക്‌സ്പ്രസാണ് ', ട്രെയിനിൽ കുടപിടിച്ച് നടന്റെ യാത്ര ലൈവ്; ഉടൻ നടപടിയെന്ന് റെയിൽവേ 

സമകാലിക മലയാളം ഡെസ്ക്

'പുറത്ത് നല്ല മഴയാണ് ട്രെയിനിന് അകത്തും മഴയാണ്', എറണാകുളത്തു നിന്നും കോഴിക്കോട്ടേക്കുള്ള ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ ജനറൽ കംപാർട്ട്മെന്റിൽ കുട പിടിച്ച് നടത്തേണ്ടിവന്ന യാത്രയെ വിവരിച്ച് നടൻ വിനോദ് കോവൂർ. ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളുമടക്കം നിരവധിപ്പേർ സ്ഥിരമായി യാത്രചെയ്യുന്ന ട്രെയിനിന്റെ ചോര്‍ന്നോലിക്കുന്ന അവസ്ഥ തന്റെ ഫേസ്ബുക്ക് പേജിൽ ലൈവിലെത്തി വിനോദ് കാണിക്കുകയായിരുന്നു. 

ട്രെയിനിൽ കുടചൂടിയായിരുന്നു വിനോദിന്‍റെ യാത്ര. തലയില്‍ ടവ്വലിട്ട് മൂടിയും കുട പിടിച്ചും യാത്ര ചെയ്യുന്ന അദ്ദേഹത്തിന്റെ സഹയാത്രികരെയും വിഡിയോയിൽ കാണാം. മഴയത്തു ചോര്‍ന്നൊലിക്കുന്ന ട്രെയിനിലെ യാത്രക്കാരുടെ ദുരവസ്ഥ പുറം ലോകത്തെ അറിയിക്കാനായിരുന്നു ലൈവ്. 

വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ സംഭവം വാർത്തയായി. അതിനുശേഷം മറ്റൊരു ലൈവിലെത്തിയ താരം പ്രശ്നം ഉടൻതന്നെ പരിഹരിക്കുമെന്ന് റെയിൽവേ ഉറപ്പു നൽകിയതായി അറിയിച്ചു. കേസിനൊന്നും താനില്ലെന്നും പ്രശ്നം അധികൃതരുടെ മുന്നിൽ എത്തിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും വിനോദ് പറഞ്ഞു. എറണാകുളത്തും തിരുവനന്തപുരത്തുമുള്ള റെയില്‍വെ അധികൃതര്‍ തന്നെ വിളിച്ചിരുന്നുവെന്നും പ്രശ്‌നം ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നും ഉടനടി പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയെന്നും വിനോദ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ