കേരളം

പിരിച്ച പണം തിരിച്ചുനല്‍കും; രമ്യ ഹരിദാസിന് കാര്‍ വാങ്ങുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്; ആലത്തൂര്‍ എംപി രമ്യാ ഹരിദാസിന് പിരിവെടുത്ത് കാര്‍ വാങ്ങാനുള്ള തീരുമാനം യൂത്ത് കോണ്‍ഗ്രസ് ഉപേക്ഷിച്ചു. കോണ്‍ഗ്രസിന് ഉള്ളില്‍ നിന്നു തന്നെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. കാര്‍ വാങ്ങുന്നതിനായി ഇതുവരെ 6,13,000 രൂപ പിരിച്ചെടുത്തിരുന്നു. ഈ പണം സംഭാവന നല്‍കിയവര്‍ക്കു തന്നെ തിരികെ നല്‍കാനാണ് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി യോഗം തീരുമാനം. 

യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി രമ്യ ഹരിദാസിന് സമ്മാനമായി നല്‍കാന്‍ പതിനാലു ലക്ഷം രൂപ വിലവരുന്ന കാറാണ് ബുക്ക് ചെയ്തിരുന്നത്. ആയിരം രൂപയുടെ 1400 കൂപ്പണ്‍ അച്ചടിച്ച് യൂത്തുകോണ്‍ഗ്രസിനുളളില്‍ മാത്രം പിരിവ് നടത്തിയാണ് പണം കണ്ടെത്താന്‍ പദ്ധതിയിട്ടിരുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.

ഇതിന് പിന്നാലെ തീരുമാനത്തിന് എതിരേ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ രംഗത്തെത്തുകയായിരുന്നു. കാര്‍ വാങ്ങി നല്‍കുന്നതിനായി പണപ്പിരിവ് നടത്തിയത് ശരിയായില്ലെന്നും എം.പിക്ക് കാര്‍ വാങ്ങാന്‍ ലോണ്‍കിട്ടുമായിരുന്നെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. തുടര്‍ന്ന് അധ്യക്ഷന്റെ നിര്‍ദേശം അനുസരിക്കുന്നതായി രമ്യ ഫേയ്‌സ്ബുക്കില്‍ കുറിച്ചു. സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെയാണ് പിരിവെടുത്ത് കാര്‍ വാങ്ങാനുള്ള നീക്കം ഉപേക്ഷിക്കാന്‍ ആലത്തൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗം തീരുമാനമെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?