കേരളം

മറുപടി പറഞ്ഞാല്‍ സഭ തന്നെ വീണുപോകും; വൈദികരെ വിമര്‍ശിച്ച് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ സമരം നടത്തുന്ന വിമത വൈദികരെ വിമര്‍ശിച്ച് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. വൈദികര്‍ അവംലംബിച്ച സമരരീതി സഭയ്ക്ക് യോജിച്ചതല്ലെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു.  സഭയെ ഓര്‍ത്താണ് സമരം ചെയ്തവര്‍ക്ക് മറുപടി പറയാത്തത്. എല്ലാത്തിനും മറുപടി പറഞ്ഞാല്‍ സഭ തന്നെ വീണുപോകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധിച്ച വൈദികരെ സിനഡ് തിരുത്തുമെന്നും ആലഞ്ചേരി പറഞ്ഞു. കേരള കത്തോലിക്കാ കോണ്‍ഗ്രസ് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. 

മാധ്യമങ്ങളിലൂടെ പൊതുജനത്തിന്റെ മധ്യത്തിലേക്ക് അവര്‍ക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള ചില പ്രമേയങ്ങളുമായി ഇറങ്ങിച്ചെന്നു. കോലം കത്തിക്കല്‍, ഉപവാസം തുടങ്ങിയ സമരമാര്‍ഗങ്ങള്‍ ഒരിക്കലും സഭയ്ക്ക് യോജിച്ചതായിരുന്നില്ല. സമരമാര്‍ഗങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് യോജിച്ച രീതിയിലായിപ്പോയി. ഇക്കാര്യത്തില്‍ തിരുത്തല്‍ വേണമെന്നും ആലഞ്ചേരി പറഞ്ഞു. സമരം നടത്തിയവരെ തള്ളിക്കളയരുത്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഇപ്പോള്‍ ചിലര്‍ക്ക് ബോധ്യപ്പെട്ടു. ഭാവിയില്‍ മറ്റുളളവര്‍ക്കും ബോധ്യപ്പെടുമെന്ന് ആലഞ്ചേരി പറഞ്ഞു. 

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ എറണാകുളംഅങ്കമാലി അതിരൂപതയുടെ ചുമതലയില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വൈദികര്‍ സമരം നടത്തിയത്. ബിഷപ്പ് ഹൗസിലായിരുന്നു വിമത വൈദികരുടെ ഉപവാസം. കര്‍ദിനാള്‍ 14 കേസുകള്‍ പ്രതിയാണെന്നും സ്ഥാനത്ത് തുടരാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സ്ഥിരം സിനഡുമായുളഌഒത്തുതീര്‍പ്പ് ചര്‍ച്ചയെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി