കേരളം

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ നാല് മലയാളികളെന്ന് സ്ഥിരീകരണം; വിവരം കൈമാറി

സമകാലിക മലയാളം ഡെസ്ക്

ടെഹ്‌റാന്‍; ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ നാലു മലയാളികളെന്ന് സ്ഥിരീകരിച്ചു. രണ്ട് എറണാകുളം സ്വദേശിയും കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നായി രണ്ട്  പേരുമാണ് കപ്പലിലുള്ളത്. ഇറാനാണ് ഇവരെക്കുറിച്ചുള്ള വിവരം കൈമാറിയത്. 

കപ്പലിന്റെ ക്യാപ്റ്റന്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പി ജി സുനില്‍ കുമാര്‍, ആലുവ സ്വദേശി ഷിജു ഷേണായ് , കണ്ണൂര്‍ മേലേക്കണ്ടി പ്രജിത്ത്, ആലുവ സ്വദേശി ഡിജോ പാപ്പച്ചന്‍ എന്നിവരാണ് കപ്പിലിലുള്ളത്. 23 ജീവനക്കാരുള്ള കപ്പലില്‍ 18 പേരും ഇന്ത്യക്കാരാണ്. കപ്പല്‍ ഇറാന്റെ പിടിയിലാണെങ്കിലും മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കപ്പലില്‍ നിന്നുള്ള ഇവരുടെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിരുന്നു. 

ജീവനക്കാര്‍ കപ്പലിനകത്തിരുന്ന് സംസാരിക്കുന്നതിന്റെയും ജോലി ചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. കപ്പലിലുള്ള 23 ജീവനക്കാരെയും കാണാന്‍ അനുവദിക്കണമെന്ന്  ആവശ്യപ്പെട്ട് ഇറാന്  കപ്പല്‍ കമ്പനി അധികൃതര്‍ കത്ത് നല്‍കിയിരുന്നു. മൂന്ന് ദിവസം മുന്നാണ് ബ്രിട്ടന്റെ എണ്ണ കപ്പല്‍ ഇറാന്‍ പിടിച്ചെടുക്കുന്നത്. ഇതുവരെ കപ്പലിലുള്ളവരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ