കേരളം

രണ്ട് ദിവസം മുന്‍പ് കാണാതായ ദമ്പതികള്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍ 

സമകാലിക മലയാളം ഡെസ്ക്

ചാരുംമൂട്: വള്ളിക്കുന്നത്ത് നിന്നും കാണാതായ ദമ്പതികളെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പിയിലാണ് ഇവരെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. വള്ളിക്കുന്നം പുത്തന്‍ചന്ത മണ്ണാടിത്തറ ദീപു ഭവനത്തില്‍ സുരേന്ദ്രന്‍, ഭാരതി എന്നിവരാണ് മരിച്ചത്. 

രണ്ട് ദിവസം മുന്‍പ് വീട്ടില്‍ നിന്നും ഇറങ്ങിയ ഇവരെ കുറിച്ച് പിന്നെ വിവരമൊന്നും ലഭിച്ചിരുന്നില്ല. കുറത്തികാട്ടുള്ള ബന്ധുവിന്റെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് ഇരുവരും വീട് വിട്ടിറങ്ങിയത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. 

സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നിഗമനം. പെയിന്റര്‍ തൊഴിലാളിയാണ് സുരേന്ദ്രന്‍. മൃതദേഹങ്ങള്‍ പട്ടാമ്പി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര