കേരളം

സിപിഐ മാര്‍ച്ചില്‍ സംഘര്‍ഷം: ലാത്തിചാര്‍ജ്; എല്‍ദോ എബ്രഹാം എംഎല്‍എക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഞാറയ്ക്കല്‍ സിഐ മുരളിയെ സസ്‌ന്റെ് ചെയ്യണം എന്നാവശ്യപ്പെട്ട് സിപിഐ ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്കതു. ലാത്തിചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് പരിക്കേറ്റു. 

സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനെ ഡിവൈഎഫ്‌ഐക്കാര്‍ തടഞ്ഞ സംഭവത്തില്‍ നടപടിയെടുക്കാതിരുന്ന ഞാറയ്ക്കല്‍ സിഐയെ സസ്‌പെന്റ് ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. വൈപ്പിന്‍ ഗവണ്‍മെന്റ് കോളജിലെ എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷത്തില്‍ പരിക്കേറ്റ എഐഎസ്എഫ് പ്രവര്‍ത്തകരെ കാണാനെത്തിയപ്പോഴായിരുന്നു രാജുവിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ തടഞ്ഞത്. ഇതിനെതിരെ സിപിഐ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. 

യാതൊരുവിധത്തിലുമുള്ള പ്രകോപനമില്ലാതെയാണ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തിയതെന്ന് എല്‍ദോ എബ്രഹാം പ്രതികരിച്ചു. സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകേണ്ട ആഭ്യന്തര വകുപ്പില്‍ തെറ്റുകള്‍ സംഭവിക്കുന്നുവെന്നും എല്‍ദോ എബ്രഹാം വിമര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍