കേരളം

'തെറ്റിനെക്കാള്‍ വലിയ ശരിയാണ് ഞങ്ങള്‍'; എസ്എഫ്‌ഐ മഹാപ്രതിരോധത്തിന് തുടക്കം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിനുമുന്നില്‍ എസ്എഫ്‌ഐയുടെ മഹാപ്രതിരോധം തുടങ്ങി. പൂര്‍വവിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് സാംസ്‌കാരിക സദസ്സില്‍ പങ്കെടുക്കുന്നത്.മഹാപ്രതിരോധം എന്ന് പേരിട്ട പരിപാടി പ്രമുഖ സിനിമാപ്രവര്‍ത്തകന്‍ ഷാജി എന്‍ കരുണ്‍ ഉദ്ഘാടനം ചെയ്യും .

തെറ്റിനേക്കാള്‍ വലിയ ശരിയാണ് ഞങ്ങള്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്നത്. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റിയാണ് സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

അഖിലിന് കുത്തേറ്റ സംഭവത്തെ തുടര്‍ന്ന് അപവാദ പ്രചാരണങ്ങള്‍ നടക്കുന്നു എന്ന വാദമുയര്‍ത്തിയാണ് മഹാപ്രതിരോധം എന്ന പേരില്‍ എസ്എഫ്‌ഐ പ്രതിരോധ സംഗമം നടത്തുന്നത്.യൂണിവേഴ്‌സിറ്റി കോളജുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐക്കെതിരെ ഉയര്‍ന്ന വാര്‍ത്തകളില്‍ ബദല്‍ പ്രചാരണം സംഘടിപ്പിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ആദ്യ ഘട്ടമായാണ് മഹാപ്രതിരോധം സംഘടിപ്പിക്കുന്നത്. വരും ദിവസങ്ങില്‍ അധ്യാപകരും മുന്‍ അധ്യാപകരും പരിപാടികള്‍ സംഘടിപ്പിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത