കേരളം

മുഖ്യമന്ത്രി നടപടി ഉറപ്പുനല്‍കി; അതിനപ്പുറം എന്തുവേണമെന്ന് കാനം രാജേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അന്ന് തന്നെ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം  രാജേന്ദ്രന്‍. മര്‍ദ്ദനം നടന്ന് രണ്ട് മണിക്കൂറിനകം സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അതിന് അപ്പുറം പിന്നെ എന്തുവേണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. 

എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റിട്ടിട്ടും  സംസ്ഥാന സെക്രട്ടറി സ്വീകരിച്ച
നിലപാടിനെതിരെ പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. ഇക്കാര്യത്തില്‍ കാനത്തിന്റെ മൗനത്തെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണക്കണമെന്ന് എല്‍ദോ പറഞ്ഞു. എനിക്ക് കാനത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും പൂര്‍ണവിശ്വസമാണ്. ക്യാബിനറ്റ് യോഗത്തില്‍ മന്ത്രി എകെ ബാലന്‍ നടത്തിയ പരാമര്‍ശം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അക്കാര്യത്തില്‍ മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനില്ലെന്നും എംഎല്‍എ പറഞ്ഞു. മര്‍ദ്ദനമേറ്റ സംഭവത്തില്‍ നടപടി വൈകുന്നതില്‍ പരാതിയില്ലെന്നും തന്റെ ഗതി ഒരു എംഎല്‍എയ്ക്കും ഉണ്ടാകരുതെന്നും എല്‍ദോ എബ്രഹാം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത