കേരളം

സംസ്ഥാനത്ത് വന്‍ കള്ളനോട്ട് വേട്ട, ലക്ഷങ്ങളുടെ നോട്ടുകളും യന്ത്രങ്ങളും പിടിച്ചു; അഞ്ചു പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി കള്ള നോട്ടു റെയ്ഡ്. തിരുവന്തപുരത്തും കോഴിക്കോട്ടും നിന്നായി പതിനെട്ടു ലക്ഷത്തിന്റെ കള്ളനോട്ടുകളും യന്ത്രങ്ങളും പിടിച്ചെടുത്തു.പ്രധാന കണ്ണി ഉള്‍പ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

കോഴിക്കോട് കുന്ദമംഗലത്തും ഫറോക്കിലും നടത്തിയ റെയ്ഡില്‍ കള്ളനോട്ടും അടിക്കാന്‍ ഉപയോഗിച്ച യന്ത്രങ്ങളും കണ്ടെത്തി. ഇവിടെ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കുന്ദമംഗലം സ്വദേശി ഷമീറും ഫറോക്ക് സ്വദേശി അബ്ദുള്‍ റഷീദുമാണ് അറസ്റ്റിലായത്. 

തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ നിന്ന് ആറേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്.  നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്തു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് കോഴിക്കോട് റെയ്ഡ് നടത്തിയത്. 

ഫറോക്ക് സ്വദേശിയായ ഷമീര്‍ ആണ് കേസിലെ മുഖ്യപ്രതി. ഇയാള്‍ ആറ്റിങ്ങലില്‍ നിന്ന് പിടിയിലായി. ഷമീര്‍ അച്ചടിച്ച നോട്ടുകള്‍ കോഴിക്കോടു നിന്ന് ആറ്റിങ്ങലില്‍ വിതരണത്തിന് കൊണ്ടുവന്നതാണെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു