കേരളം

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ എന്‍ജിന് തീപിടിച്ച് കാര്‍ കത്തി നശിച്ചു 

സമകാലിക മലയാളം ഡെസ്ക്

കായംകുളം; സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ എന്‍ജിന് തീ പിടിച്ച് കാര്‍ കത്തി നശിച്ചു. കായംകുളം ദേശീയപാതയില്‍ എംഎസ്എം കോളേജിന് സമീപമായിരുന്നു സംഭവം.  അപകടത്തില്‍ ആളപായമില്ല. മുട്ടക്കല്‍ ഷിബുവിന്റെ ഉടമസ്ഥതയിലുള്ള മാരുതി 800 കാറാണ് കത്തി നശിച്ചത്. 

രാവിലെ പത്ത് മണിയോടെയാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോള്‍ എന്‍ജിന്‍ ഭാഗത്ത് നിന്നും പുക ഉയരുകയും തുടര്‍ന്ന് ആളി കത്തുകയുമായിരുന്നു. ഉടനെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീ അണച്ചത്. കാറിന്റെ എന്‍ജിന്‍ ഭാഗം പൂര്‍ണമായും കത്തിനശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത