കേരളം

കാനത്തിനെതിരെ പോസ്റ്റര്‍ പതിച്ച നാലംഘ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

അമ്പലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിച്ച സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ആലപ്പുഴയിലെ സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിന്റെ മതിലിലും രണ്ട് മാധ്യമ സ്ഥാപനങ്ങള്‍ക്ക് മുന്‍പിലുമാണ് പോസ്റ്റര്‍ പതിച്ചത്. 

കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ കാറില്‍ എത്തിയ നാലംഗ സംഘമാണ് പോസ്റ്റര്‍ പതിച്ചത്. ഈ നാല് പേര് തിരിച്ചറിഞ്ഞിട്ടില്ല. വാഹനത്തില്‍ നിന്നും പോസ്റ്ററുകള്‍ എടുത്ത് മതിലില്‍ ഒട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. കാനത്തെ മാറ്റു, സിപിഐയെ രക്ഷിക്കൂ എന്നാണ് പോസ്റ്ററില്‍ എഴുതിയിരുന്നത്. 

എന്നാല്‍, മാധ്യമ ഗൂഡാലോചനയാണ് ഇതിന് പിന്നിലെന്ന് സിപിഐ ആലപ്പുഴ ജില്ല സെക്രട്ടറി ടി ജെ ആഞ്ചലോസ് ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്പിക്ക് ജില്ലാ സെക്രട്ടറി പരാതി നല്‍കി. പാര്‍ട്ടിക്കുള്ളിലും അന്വേഷണം നടക്കുന്നുണ്ട്. 

എനിക്കെതിരെ സിപിഐക്കാര്‍ ആരും പോസ്റ്റര്‍ ഒട്ടിക്കില്ലെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. കൊച്ചിയിലെ പൊലീസ് ലാത്തിച്ചാര്‍ജിന് പിന്നാലെ സിപിഐയിലെ വിഭാഗിയത രൂക്ഷമാകുന്നത് വ്യക്തമാക്കിയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കാനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവില്‍ ഉയര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു