കേരളം

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; ഒന്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒന്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. കോളേജ് പ്രിന്‍സിപ്പലാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്.

കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ശിവരഞ്ജിത്ത് ഉള്‍പ്പെടെ ആറുപേരെ നേരത്തെ കോളേജ് പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രതികളെ സംരക്ഷിക്കാന്‍ കോളേജ് കൂട്ടുനില്‍ക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. ഈ പശ്ചാത്തലത്തിലാണ് കടുത്ത നടപടിയിലേക്ക് കോളേജ് അധികൃതര്‍ കടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. ശിവരഞ്ജിത്തിനെ കോളേജിലെത്തിച്ച് പൊലീസ് തെളിവെടുത്തു. തെളിവെടുപ്പിനായി കഴിഞ്ഞദിവസമാണ് ശിവരഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് ഓഫീസില്‍ നിന്നും സര്‍വകലാശാല ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതിലും തെളിവ് ശേഖരിക്കാനാണ് എസ്എഫ്‌ഐ മുന്‍ യൂണിറ്റ് പ്രസിഡന്റ് കൂടിയായ ശിവരഞ്ജിത്തിനെ കോളേജിലെത്തിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു