കേരളം

രാജ്കുമാറിന്റെ  മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം നടത്തി; നെഞ്ചിലും തുടയിലും വയറിലും കൂടുതല്‍ മുറിവുകൾ

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണത്തിനിരയായ രാജ്കുമാറിന്റെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം നടത്തി. പരിശോധനയില്‍ മര്‍ദനമേറ്റതിന്റെ കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചു. ആദ്യ പോസ്റ്റ്മോർട്ടത്തിൽ ന്യൂമോണിയ ബാധിച്ചാണ് മരണമെന്നായിരുന്നു റിപ്പോർട്ട്.  

രാജ്കുമാറിന്റെ നെഞ്ചിന്റേയും തുടയുടേയും വയറിന്റേയും ഭാഗത്ത് കൂടുതല്‍ പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കാലുകള്‍ ബലമായി അകത്തിയതിന്റെ പരിക്കുകളും റീപോസ്റ്റ്മോർട്ടത്തിലൂടെ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്.

ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അതിനെ തുടര്‍ന്നുണ്ടായ അണുബാധയിലൂടെ ന്യൂമോണിയ ബാധിച്ചതാണ് മരണ കാരണമെന്നുമാണ് നേരത്തെ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ അണുബാധയുടെ തോത് മനസിലാക്കാന്‍ രാജ്കുമാറിന്റെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലങ്ങള്‍ വന്നതിന് ശേഷം മാത്രമേ ന്യൂമോണിയ സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ.

മൃതദേഹം സംസ്‌കരിച്ച് മുപ്പത്തിയേഴാം ദിവസമാണ് പുറത്തെടുത്ത് റീപോസ്റ്റുമോര്‍ട്ടം നടത്തിയത്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ സാന്നിധ്യത്തിലായിരുന്നു ഇന്ന് റീപോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്