കേരളം

നാളെ ഡോക്ടര്‍മാരുടെ പണിമുടക്ക് ; ആശുപത്രികള്‍ സ്തംഭിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും. മെഡിക്കല്‍ കമ്മിഷന്‍ ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് സമരം. അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും പണിമുടക്കില്‍നിന്ന് ഒഴിവാക്കും. സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കും. 

പാവങ്ങള്‍ക്ക് എതിരും വിദ്യാര്‍ഥി വിരുദ്ധവുമായ ബില്ലാണ് ലോക്‌സഭ
പാസാക്കിയിരിക്കുന്നത് എന്ന് ആരോപിച്ചാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധം. രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസ സംവിധാനത്തെ നശിപ്പിക്കുന്നതാണ് ബില്ലെന്ന് ഡോക്ടര്‍മാര്‍ ആരോപിക്കുന്നു. ജനവിരുദ്ധവും വിദ്യാര്‍ഥി വിരുദ്ധവുമായ ബില്‍ പാവങ്ങള്‍ക്ക് എതിരാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ചെലവ് കുത്തനെ ഉയര്‍ത്തുന്നതാണ് ബില്ലിലെ വ്യവസ്ഥകളെന്നാണ് ഡോക്ടര്‍മാരുടെ പ്രധാന ആക്ഷേപം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത