കേരളം

ആര്‍എസ്എസുകാരനെ എങ്ങനെ ഡിജിപി പദവിയില്‍ ഇരുത്തും ?; ജേക്കബ് തോമസിനെതിരെ കോടിയേരി ബാലകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : ജേക്കബ് തോമസ് ആര്‍എസ്എസ് കാരനായാണ് അറിയപ്പെടുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസുകാരനായ ഒരാളെ ഡിജിപി പദവിയില്‍ എങ്ങനെ ഇരുത്തുമെന്ന് പരിശോധിക്കണം. ഇങ്ങനെയുള്ള ഒരാളെ എങ്ങനെ സര്‍വീസിലെടുക്കും.കേന്ദ്ര ട്രൈബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ തുടര്‍നടപടിയുമായി മുന്നോട്ട് പോകണമെന്നും  കോടിയേരി പറഞ്ഞു. 

ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിന്റെ  കൊലപാതകം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് കോടിയേരി പറഞ്ഞു. അക്രമം നടത്തിയത് എസ്.ഡി.പി.ഐ എന്നാണ് റിപ്പോര്‍ട്ട്. മഹാരാജാസില്‍ അഭിമന്യുവിനെ കൊന്നവര്‍ കൊലക്കത്തി താഴെ വെച്ചിട്ടില്ല എന്ന് തെളിയിക്കുന്നതാണ് സംഭവം. 

എസ് ഡി പി ഐയും ആര്‍ എസ് എസും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. കോണ്‍ഗ്രസില്‍ എസ് ഡി പി ഐയെ അനുകൂലിക്കുന്നവരും ആര്‍ എസ് എസിനെ അനുകൂലിക്കുന്നവരും ഉണ്ടാകും. അതാണ് പല നേതാക്കളും എസ് ഡി പി ഐ എന്ന് പ്രസ്താവനയില്‍ വ്യക്തമാക്കാത്തത് എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി