കേരളം

പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് തലയോട്ടി കണ്ടെത്തി; 30 വർഷത്തിലേറെ പഴക്കം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് ഉപേക്ഷിച്ച നിലയിൽ തലയോട്ടി കണ്ടെത്തി. കോഴിക്കോട് മുക്കം പൊലീസ് സ്റ്റേഷന് സമീപത്താണ് തലയോട്ടി കണ്ടത്. 

പോലീസ് സ്റ്റേഷന് എതിർവശത്തെ കെട്ടിടത്തിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിലാണ് തലയോട്ടി  കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

മനുഷ്യന്‍റെ തലയോട്ടിയാണെന്നാണ് പ്രാഥമിക നിഗമനം. ഇതിന് 30 വർഷത്തിലേറെ പഴക്കം വരുമെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം തലയോട്ടി വർഷങ്ങൾക്ക് മുൻപ്  കെട്ടിടത്തിൽ താമസിച്ചവർ ഉപേക്ഷിച്ചതാണന്നാണ് സൂചന. ഇതുസംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍

ഹക്കുന മറ്റാറ്റ