കേരളം

സർക്കാർ, സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ ഇന്ന് പണിമുടക്കിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ലിനെതിരെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ ഇന്ന് പണിമുടക്കിൽ. രാവിലെ 6 മുതൽ 24 മണിക്കൂർ വരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗം, തീവ്രപരിചരണ വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ എന്നിവയെ സമരത്തി‍ൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ പ്രാക്ടീസ് ഉണ്ടായിരിക്കില്ല. 

പാവങ്ങള്‍ക്ക് എതിരും വിദ്യാര്‍ഥി വിരുദ്ധവുമായ ബില്ലാണ് ലോക്‌സഭ
പാസാക്കിയിരിക്കുന്നത് എന്ന് ആരോപിച്ചാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധം. രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസ സംവിധാനത്തെ നശിപ്പിക്കുന്നതാണ് ബില്ലെന്ന് ഡോക്ടര്‍മാര്‍ ആരോപിക്കുന്നു. ജനവിരുദ്ധവും വിദ്യാര്‍ഥി വിരുദ്ധവുമായ ബില്‍ പാവങ്ങള്‍ക്ക് എതിരാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ചെലവ് കുത്തനെ ഉയര്‍ത്തുന്നതാണ് ബില്ലിലെ വ്യവസ്ഥകളെന്നാണ് ഡോക്ടര്‍മാരുടെ പ്രധാന ആക്ഷേപം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ