കേരളം

അവരെന്നെ മദ്യപിക്കാന്‍ കൂട്ടിക്കൊണ്ടുപോയി; ഞാന്‍ വേണ്ടെന്ന് പറഞ്ഞു: ലഹരിയോട് 'കടക്ക് പുറത്ത്' പറഞ്ഞത് ഓര്‍മ്മിച്ച് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: വിദ്യാലയങ്ങളെ ലഹരി മാഫിയ ലക്ഷ്യമിടുന്നുണ്ടെന്നും കുട്ടികള്‍ അതിന് അടിമപ്പെടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തന്നെ സുഹൃത്തുക്കള്‍ മദ്യപിക്കാന്‍ വിളിച്ച അനുഭവം വിവരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി ഇത് പറഞ്ഞത്. ബ്രണ്ണന്‍ കോളജില്‍ വെച്ച് മദ്യപിക്കാന്‍ തന്നെയും ചിലര്‍ കൂട്ടാന്‍ ശ്രമിച്ചുവെന്നും എന്നാല്‍, അത് വേണ്ടെന്ന് പറയാന്‍ തനിയ്ക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. ധര്‍മ്മടം മണ്ഡലത്തില്‍ നിന്ന് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'ബ്രണ്ണന്‍ കോളജിന്റെ പിന്നില്‍ ഒരു കാട് ഉണ്ടായിരുന്നു. അവിടെ ഇരുന്ന് മദ്യപിക്കാറുള്ള എന്റെ കൂട്ടുകാര്‍ എന്നെയും വിളിച്ച് കൊണ്ട് പോയി. വേണ്ടെന്ന് പറയാന്‍ കഴിഞ്ഞാലെ നമുക്ക് അത് ഒഴിവാക്കാനാകൂ. എനിക്കത് പറയാന്‍ കഴിഞ്ഞു. അതാവണം നിങ്ങള്‍' മുഖ്യമന്ത്രി പറഞ്ഞു. ലഹരി മാഫിയക്ക് പെണ്‍കുട്ടികളും അടിമയാകുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍