കേരളം

വാട്‌സ്ആപ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന: അഡ്മിന്‍ ഓടി രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വാട്‌സ്ആപ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന നാലംഗസംഘം പിടിയില്‍. ഇവരില്‍ നിന്ന് നാല് കിലോയോളം കഞ്ചാവും പതിനേഴായിരം രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കഞ്ചാവ് വേണമെന്ന വ്യാജേനെയാണ് എക്‌സൈസ് പ്രതികളുമായി ബന്ധപ്പെട്ടത്. 

രണ്ടത്താണി സ്വദേശി അപ്പക്കാട്ടില്‍ ഫൈസല്‍, ആതവനാട് സ്വദേശി പറമ്പന്‍വീട്ടില്‍ റഷീദ്, അനന്താവൂര്‍ സ്വദേശി ചിറ്റകത്ത് മുസ്തഫ എന്നിവരെയാണ് കുറ്റിപ്പുറം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ടത്താണി, കോട്ടക്കല്‍, പുത്തനത്താണി മേഖലകളില്‍ ചില്ലറ കഞ്ചാവ് വില്‍പ്പന നടത്തുന്നവര്‍ക്ക് ആന്ധ്രയില്‍നിന്നും കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘത്തിലെ കണ്ണികളാണ് ഇവര്‍. 

കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് സംഘം പ്രതികളെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഒരു കിലോ കഞ്ചാവിന് 25,000 രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പണം എത്തിച്ച് നല്‍കാമെന്ന ധാരണയില്‍ പ്രതികളെ വിളിച്ച് വരുത്തുകയായിരുന്നു. എന്നാല്‍ എക്‌സൈസ് സംഘമാണെന്ന് അറിഞ്ഞ് പ്രതികളില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ബാക്കി നാല് പേരെ എക്‌സൈസ് പിടികൂടി. സംഘത്തിലെ പ്രധാനി ആണ് എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടത്.

'ഫുള്‍ ഓണ്‍ ഫുള്‍ പവര്‍' എന്ന വാട്‌സാപ്പ് ഗ്രൂപ്പ് എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. രക്ഷപ്പെട്ട സക്കീബാണ് ഗ്രൂപ്പിന്റെ അഡ്മിന്‍. ഗ്രൂപ്പില്‍ നിന്നുമാണ് സംഘത്തെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് ദിവസങ്ങളോളം പദ്ധതി തയ്യാറാക്കിയിരുന്നാണ് പ്രതികളെ പിടികൂടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

വിവാഹമോചിതയായി മകള്‍ തിരികെ വീട്ടിലേക്ക്; കൊട്ടും കുരവയുമൊക്കെയായി ആഘോഷമാക്കി പിതാവ് - വിഡിയോ

നാളെ മുതല്‍ സേവിങ്‌സ് അക്കൗണ്ട് ചാര്‍ജില്‍ അടക്കം നാലുമാറ്റങ്ങള്‍; അറിയേണ്ട കാര്യങ്ങള്‍

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍