കേരളം

'ഇനി ജയിലില്‍ പോകേണ്ടി വരില്ല; നിപ വൈറസ് എന്നൊന്നില്ല; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും തട്ടിപ്പ് മനസ്സിലായി'; വീഡിയോയുമായി വീണ്ടും ജേക്കബ് വടക്കഞ്ചേരി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനം നിപ വൈറസ് പരിഭ്രാന്തിയില്‍ നിലനില്‍ക്കെ നിപാ വൈറസ് എന്നൊന്നില്ലെന്ന് ആവര്‍ത്തിച്ച് ജേക്കബ് വടക്കഞ്ചേരി. മരുന്ന് മാഫിയയാണ് പ്രചാരണത്തിന് പിന്നിലെന്നും അദ്ദേഹം പറയുന്നു. കൊച്ചിയിലുളളത് നിപ്പയല്ലെന്നും ആരും പേടിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 

പനിവന്നാല്‍ അലോപ്പതി ആശുപത്രിയില്‍ പോകരുത്. പനിക്ക് ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നത് അപകടമാണ്. പാരസെറ്റമോള്‍ കഴിച്ചാല്‍ അത് കരളിനെ നശിപ്പിക്കും. നിലവിലെ രോഗത്തിനെക്കാള്‍ വലിയ കുഴപ്പത്തില്‍ വീഴും. ധാരാളം പച്ചവെള്ളം കുടിച്ച് വിശ്രമിച്ചാല്‍ മാത്രം മതി പനി മാറുമെന്നും അദ്ദേഹം പറയുന്നു.നിങ്ങള്‍ ചെയ്യേണ്ടത് തൊട്ടടുത്ത പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ പോയി എനിമ എടുത്താല്‍ മാത്രം മതിയെന്നും വടക്കഞ്ചേരി പറയുന്നു.

ശരീരത്തിന്റെ രോഗപ്രതിരോധം കൂട്ടുന്നതാണ് പനി. പനി ആപത്തല്ല അനുഗ്രഹമാണ്. ശരീരത്തിലെ വിഷമാലിന്യങ്ങളെ കത്തിച്ചുകളയാനാണ് പനിവരുന്നത്. പനി ബാധിച്ച് ആരും മരിച്ചിട്ടില്ല. പനിക്ക് മരുന്ന് കഴിച്ചവരെ മരിച്ചിട്ടുള്ളു. നിപ എന്ന് പറയുന്ന സാധനമില്ല. അത് വൈദ്യശാസ്ത്രത്തിന്റെ തട്ടിപ്പാണ്. ഇത്തവണ ആരോഗ്യമന്ത്രിയും പിണറായിയും കരുതലോടെയാണ് നീങ്ങുന്നത്. സ്ഥിരീകരിച്ച ശേഷം മതി ഭയപ്പെടല്‍ എന്നാണ് സര്‍ക്കാരിന്റെ നിലപാട്. എറണാകുളത്ത് എവിടെയാണ് വവ്വാല്‍. തൊടുപുഴയിലും വവ്വാലെന്നും വടക്കഞ്ചേരി ചോദിക്കുന്നു.

കഴിഞ്ഞ തവണ സത്യം പറഞ്ഞതിനാണ് ജയിലില്‍ പോയത്. ഇനി ജയിലില്‍ പോകേണ്ടി വരില്ല. കാരണം ഭരണകൂടത്തിന് സത്യം മനസിലായികഴിഞ്ഞു. ഭരണകൂടത്തിന് മരുന്ന് മാഫിയയുടെ തട്ടിപ്പ് മനസിലായെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി