കേരളം

70 ലക്ഷം രൂപ ലോട്ടറിയടിച്ചു ; അമ്പരപ്പില്‍ ബംഗാള്‍ സ്വദേശി ; തുണയായി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

നിലേശ്വരം : കേരള ഭാഗ്യക്കുറിയുടെ 70 ലക്ഷത്തിന്റെ ലോട്ടറി മറുനാടന്‍ തൊഴിലാളി അടിച്ചു. ഭാഗ്യദേവത പ്രസാദിച്ചത് അറിഞ്ഞ്, പണം ലഭിക്കാന്‍ എന്തു ചെയ്യണമെന്ന് അറിയാതെ, അമ്പരപ്പോടെ ഓടി നടന്ന ബംഗാള്‍ സ്വദേശിക്ക് തുണയായത് നീലേശ്വരം പൊലീസ്. ബംഗാള്‍ സ്വദേശിയും ചായ്യോത്ത് താമസക്കാരനുമായ വിജയ് ആണ് കേരള സംസ്ഥാന ഭാഗ്യക്കുറിയായ പൗര്‍ണമിയുടെ തിങ്കളാഴ്ചത്തെ 'വിജയിയായത്'. RY 360244 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം.

കാഞ്ഞങ്ങാട് കല്ലട്ര കോംപ്ലക്‌സിലെ ലോട്ടറി മൊത്ത വിതരണ സ്ഥാപനമായ ഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്നു ടിക്കറ്റെടുത്തു നടന്നു വില്‍ക്കുന്ന കരിന്തളം കോയിത്തട്ടയിലെ  പത്മനാഭനോടാണ് ടിക്കറ്റ് വാങ്ങിയത്. സമ്മാനം ലഭിച്ച വിവരം അറിഞ്ഞ വിജയ് ടിക്കറ്റ് കൈമാറി സമ്മാനം വാങ്ങാന്‍ സഹായം തേടി നടന്ന് ഒടുവില്‍ നീലേശ്വരം പൊലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. 

ടിക്കറ്റില്‍ സമ്മാനമുണ്ടെന്ന് ഉറപ്പു വരുത്തിയ പൊലീസുകാര്‍, ടിക്കറ്റ് എസ്ബിഐ നീലേശ്വരം ബ്രാഞ്ചില്‍ ഏല്‍പ്പിച്ചു.  പൊലീസിനു നന്ദി പറഞ്ഞാണ് വിജയ് മടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍