കേരളം

നിപ പരിശോധന ഫലം സര്‍ക്കാരിന് ലഭിച്ചു ; പറയേണ്ടത് ഞാനല്ലല്ലോ ; പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണപിന്തുണയെന്ന് രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊച്ചിയില്‍ നിപ ബാധയെന്ന സംശയത്തില്‍ ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ രക്തപരിശോധന ഫലം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സര്‍ക്കാരിന് ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സൂചിപ്പിച്ചു. എന്നാല്‍ ഇക്കാര്യം പറയേണ്ടത് താനല്ലല്ലോ. മന്ത്രി എന്‍ഐവി പരിശോധന റിസള്‍ട്ട് പറയുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊച്ചിയില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രമേശ് ചെന്നിത്തല.

നിപ ബാധ പ്രതിരോധത്തിന് സര്‍ക്കാരിന് എല്ലാവിധ പിന്തുണയും പ്രതിപക്ഷം നല്‍കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. രോഗബാധ തടയാന്‍ സര്‍ക്കാര്‍ എല്ലാമുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. സമൂഹമാധ്യമങ്ങല്‍ വഴി നിപയെക്കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നതില്‍ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ജനങ്ങള്‍ ഇത്തരത്തില്‍ ഭീതി പരത്തുന്ന പ്രചാരണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

നിപ രോഗം സംബന്ധിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി അറിയിച്ചു. ജനങ്ങള്‍ ശുചിത്വം പാലിക്കണം. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും എല്ലാവിധ പിന്തുണയും ഉണ്ടാകും. സര്‍ക്കാര്‍ നടത്തുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ പങ്കാളികളാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ