കേരളം

സ്‌കൂള്‍ പ്രവേശനോത്സവം യുഡിഎഫ് ബഹിഷ്‌കരിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വ്യാഴാഴ്ചത്തെ സ്‌കൂള്‍  പ്രവേശനോത്സവം ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ്. ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ തിരുമാനത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം. 

ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിക്കാലാക്കുന്നതോടെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സമ്പ്രദായം തകര്‍ക്കാനാണ് സര്‍്ക്കാര്‍ നീക്കമെന്നും പ്രതിപക്ഷം പറയുന്നു. ചുവപ്പുവല്‍ക്കരിക്കുന്ന വികലമായ വിദ്യാഭ്യാസ നയമാണ് സര്‍ക്കാര്‍ തുടരുന്നതെന്നും ഇതിനെതിരായി അധ്യാപകര്‍ നടത്തുന്ന സമരത്തിന് പിന്തുണയുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാതി മാത്രം വെന്ത റിപ്പോര്‍ട്ടാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടെന്നും ഇത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷം പറയുന്നു

പ്രതിപക്ഷ അധ്യാപക സംഘടനകള്‍ വൈകുന്നേരം ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും. സ്‌കൂള്‍ തുറക്കുന്ന ദിവസം ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ വിദ്യാര്‍ഥികള്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത് കൈമാറും. സംസ്ഥാനത്തെ അധ്യാപകരെ സംഘടിപ്പിച്ചു നിയമസഭാ മാര്‍ച്ച് നടത്താനും പ്രതിപക്ഷ അധ്യാപക സംഘടനകളുടെ തീരുമാനം. ഇതോടെ ജൂണ്‍ ആറിന് തുടങ്ങുന്ന പുതിയ അധ്യയന വര്‍ഷം പ്രതിപക്ഷ അധ്യാപക സംഘടനകളുടെ സമരങ്ങള്‍ക്ക് കൂടി സാക്ഷ്യം വഹിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ