കേരളം

ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ അഭിനന്ദനപ്രവാഹങ്ങള്‍: മലയാളിക്ക് 18 കോടിയുടെ ലോട്ടറി

സമകാലിക മലയാളം ഡെസ്ക്

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിയെ കാത്ത് വീണ്ടും ഭാഗ്യം. ചെറിയ ഭാഗ്യമല്ല, 18 കോടി രൂപയാണ് (ഒരു കോടി ദിര്‍ഹം) യുഎഇയിലെ ഷാര്‍ജയില്‍ താമസിക്കുന്ന പന്തളം കുടശ്ശനാട് സ്വദേശി ആര്‍ സഞ്ജയ്‌നാഥിന് (37) ലഭിച്ചത്. അദ്ദേഹത്തിനിത് ജീവിതത്തിലെ അവിസ്മരണീയമായ ചെറിയ പെരുന്നാള്‍ദിനമായിരുന്നു ഇത്തവണ. 

മേയ് അവസാനമാണ് 211711 എന്ന നമ്പര്‍ ടിക്കറ്റ് സഞ്ജയ് എടുത്തത്. വിവരം പറയാന്‍ സംഘാടകര്‍ വിളിച്ചപ്പോള്‍ സഞ്ജയിന്റെ ഫോണ്‍ 'ഓഫ്' ആയിരുന്നു. 'ഓണ്‍' ആയപ്പോള്‍ അഭിനന്ദനസന്ദേശങ്ങളുടെ പ്രവാഹമാണു അദ്ദേഹത്തിന്. അപ്പോഴാണ് ലോട്ടറിയടിച്ചത് അറിഞ്ഞത്. ''ആറു കൂട്ടുകാരുമായിച്ചേര്‍ന്നാണ് ടിക്കറ്റെടുക്കാറ്. നറുക്കെടുപ്പ് കഴിയുമ്പോള്‍ ഫലം നോക്കുന്ന പതിവില്ല. ഇതു തികച്ചും അപ്രതീക്ഷിതമാണ്'' സഞ്ജയ്‌നാഥ് പറഞ്ഞു. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുെവക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസൈനറായാണ് സഞ്ജയ്‌നാഥ് ജോലിചെയ്യുന്നത്. സമ്മാനം കിട്ടിയതുകൊണ്ട് തന്റെ ജീവിതശൈലിയില്‍ വലിയ മാറ്റമുണ്ടാകില്ലെന്നാണ് അദ്ദേഹം പറയുന്നത്. 'കുടുംബത്തിനുവേണ്ടി തുക വിനിയോഗിക്കും. പിന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും നല്‍കും''- സഞ്ജയ് പറഞ്ഞു. ഭാര്യ: ചിത്ര. മക്കള്‍: നിഹാന്‍, നേഹ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ