കേരളം

കൊല്ലത്ത് എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കാര്‍ പാഞ്ഞുകയറി ; മൂന്ന് കുട്ടികള്‍ അടക്കം അഞ്ചുപേര്‍ക്ക് പരിക്ക് ; രണ്ടു കുട്ടികളുടെ നില ഗുരുതരം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കൊല്ലം അഞ്ചലില്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കാര്‍ പാഞ്ഞുകയറി. കാറിടിച്ച് മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

ഏറം ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ നൂര്‍ജഹാന്‍, ബിസ്മി, സഹോദരിയായ ഒന്നര വയസ്സുകാരി സുമയ്യ, കുട്ടികളുടെ അമ്മമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ബിസ്മി, സുമയ്യ എന്നിവരുടെ നിലയാണ് ഗുരുതരമായിട്ടുള്ളത്.

ശേഷിക്കുന്നവരുടെ പരിക്ക് ഗുരുതരമല്ല. ഇവര്‍ അഞ്ചലിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികള്‍ ക്ലാസിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സ്‌കൂളിന് 200 മീറ്റര്‍ മുമ്പ് വെച്ചാണ് അപകടമുണ്ടായത്. കാല്‍നടയായി സ്‌കൂളിലേക്ക് പോകുകയായിരുന്നു ഇവര്‍. ഒരു സ്ത്രീയാണ് കാര്‍ ഓടിച്ചിരുന്നതെന്നും, അമിത വേഗതയിലായിരുന്നു കാര്‍ എന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ