കേരളം

ശബരിമല തിരിച്ചടിയായി; സവര്‍ണഹിന്ദുക്കള്‍ സര്‍ക്കാരിനെതിരായി; മോദി പേടിയില്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചെന്ന് സിപിഐ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ശബരിമല വിഷയം തിരിച്ചടിയായെന്ന് സിപിഐ. വിശ്വാസികളുടെ സര്‍ക്കാര്‍ വിരുദ്ധ വികാരം തെരഞ്ഞടുപ്പില്‍ പ്രതിഫലിച്ചെന്നും സിപിഐ  പറയുന്നു. സംസ്ഥാന എക്‌സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് വിമര്‍ശനം

സുപ്രീം കോടതി വിധി നടപ്പാക്കിയതിലൂടെ സവര്‍ണ ഹിന്ദുക്കള്‍ സര്‍ക്കാരിനെതിരായി. കൂടാതെ ന്യൂനപക്ഷ ഏകീകരണവും തോല്‍വിക്ക് കാരണമായി. മോദി പേടിയില്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിച്ചെന്നും സിപിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

തെരഞ്ഞടുപ്പ് തോല്‍വിക്ക് കാരണം ശബരിമലയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചിരുന്നു. ഇത് ശരിവെക്കുന്ന നിലപാടായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെതും. പ്രധാനകാരണം ശബരിമലയായിരുന്നില്ലെന്ന് പറഞ്ഞ കാനം  തിരിച്ചടി താത്ക്കാലികം മാത്രമാണെന്നും അഭിപ്രായപ്പെട്ടിരുന്നു. 

സംസ്ഥാനത്ത് മത്സരിച്ച ഒരു സ്ഥലത്ത് പോലും ഇത്തവണ സിപിഐക്ക് വിജയിക്കാനായില്ലെന്ന് മാത്രമല്ല, വോട്ടിംഗ് ശതമാനത്തില്‍ ഗണ്യമായ കുറവും ഉണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ