കേരളം

സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്ത്രീകളുമായി സൗഹൃദം, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ഭീഷണി, പണം തട്ടല്‍; മലയാളി പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന മലയാളി പൊലീസ് പിടിയില്‍. കൊല്ലം സ്വദേശി അഖില്‍ അജയനെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശികള്‍ അടക്കം ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

വ്യാജചിത്രങ്ങള്‍ ഉപയോഗിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന കേസിലാണ് അഖില്‍ അജയനെ ഡല്‍ഹി പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗം അറസ്റ്റു ചെയ്തത്. ഡല്‍ഹി പൊലീസ് കേരളത്തിലെത്തിയാണ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി സ്വദേശിയായ യുവതിയുടെയും ബന്ധുക്കളുടെയും, മോര്‍ഫ് ചെയ്ത ഫോട്ടോകളും ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി എട്ട് ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ചെന്നാണ് പരാതി. ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ ഇവരുടമായി സൗഹൃദം സ്ഥാപിച്ചത്.

സാമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുമായി സൗഹൃദം ഉണ്ടാക്കുന്നതും , കുടുംബാംഗങ്ങളുടെ ഉള്‍പ്പെടെ പൂര്‍ണ വിശദാംശങ്ങള്‍  അറിഞ്ഞശേഷം  മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നതും  ഇയാളുടെ പതിവാണെന്ന് അന്വേഷണത്തില്‍ ഡല്‍ഹി പോലീസ്  കണ്ടെത്തി. ആഢംബര ജീവിതത്തിനായാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നതെന്നാണ്  പോലീസിന്റെ വിശദീകരണം.

8 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ബ്രസീലിലേക്ക് കടക്കാനായിരുന്നു ഇയാളുടെ പദ്ധതി.ഒരു ബ്രസീലിയന്‍ യുവതിയുമായി ബന്ധമുണ്ടെന്നും അവരില്‍ നിന്നും 6,000 ഡോളര്‍  കൈപ്പറ്റിയതായും  ചോദ്യം ചെയ്യലില്‍  അഖില്‍  പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?