കേരളം

തിരുവനന്തപുരം വിമാനത്താവളം: ആരുവന്നാലും സര്‍ക്കാരിന്റെ സഹകരണമില്ലാതെ വികസിപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് നല്‍കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമില്ലാതെ ആര് വന്നാലും വിമാനത്താവളം വികസിപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ വ്യോമയാന സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ തന്നെ തിരുമാനം വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്വകാര്യകമ്പനിക്ക് വിമാനത്താവളം ഏറ്റെടുക്കാന്‍ പറ്റില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒരു സ്വകാര്യ കമ്പനിക്കും ഇടപെടാനാവില്ലെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ സര്‍വീസിന്റെ കാര്യത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്, രാജ്യാന്തര സര്‍വീസിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.  അതിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പൊതുവായ പ്രശ്‌നങ്ങളില്‍ ഒരു യോഗം അടിയന്തിര യോഗം ചേരണമെന്ന് വ്യോമയാന സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്. അത് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. അതോടൊപ്പം വിമാനത്തിന്റെ എണ്ണം വര്‍ധിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയതായും പിണറായി പറഞ്ഞു.

കോഴിക്കോട് വിമാത്താവളം പൂര്‍ണമായി സജ്ജമായെങ്കിലും ചിലവിമാനമിറങ്ങുന്നതിന് അനുമതില്ല. അത് ശരിയാക്കാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കൂടാതെ കണ്ണൂരില്‍ നിന്ന് ഗള്‍ഫിലേക്കുള്ള യാത്രക്കൂലി വലിയ തോതിലാണ്. അത് ഗൗരപൂര്‍വം ശ്രദ്ധിക്കാമെന്നും ആവശ്യമായ കാര്യങ്ങള്‍ ചെയ്യാമെന്നും ഉറപ്പുനല്‍കിയതായും പിണറായി മാധ്യമങ്ങളോട് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍