കേരളം

കാലവര്‍ഷം: എറണാകുളത്ത് മരം മറിഞ്ഞുവീണ് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കാലവര്‍ഷം ശക്തിപ്രാപിച്ചതിനിടെ, എറണാകുളം കാക്കനാട് കലക്ട്രറേറ്റിന് മുന്‍പില്‍ മരം മറിഞ്ഞുവീണ് വഴിയാത്രക്കാരന്‍ മരിച്ചു. മരിച്ചയാള്‍ ലോട്ടറി വില്‍പ്പനക്കാരനാണ്. 

എടത്തല സ്വദേശി അഷ്‌റഫാണ് മരിച്ചത്. സ്‌കൂട്ടറില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. കലക്ട്രേറേറ്റ് വളപ്പിലെ മരം വീണതിനെ തുടര്‍ന്ന് രണ്ട് കാര്‍ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്നലെയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചത്. എറണാകുളത്ത് ഇന്നലെ ഉച്ചമുതല്‍ ശക്തമായ മഴയാണ് ലഭിച്ചത്. 

ഇതിനിടെ,അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ആറ് മണിക്കൂറിനുള്ളില്‍ അതിതീവ്രമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.അടുത്ത 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.  ഈ സാഹചര്യത്തില്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം