കേരളം

കേരള എഞ്ചിനീയറിങ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു; വിഷ്ണു വിനോദിന് ഒന്നാം റാങ്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 2019-ലെ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്ക്), ഫാര്‍മസി (ബി.ഫാം) കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് പട്ടിക  പ്രസിദ്ധീകരിച്ചു. എഞ്ചിനിയറിംഗ്  വിഭാ​ഗത്തിൽ ഇടുക്കി ജില്ലയിൽ നിന്നുള്ള വിഷ്ണു വിനോദിനാണ് ഒന്നാം റാങ്ക്. രണ്ടും മൂന്നും റാങ്കുകൾ കോട്ടയം ജില്ലയ്ക്കാണ്. രണ്ടാം റാങ്ക് ഗൗതം ഗോവിന്ദും മൂന്നാം റാങ്ക് അഖ്വിബ് നവാസും സ്വന്തമാക്കി. 

ആദ്യ 1,000 റാങ്കിൽ 179 പേർ എറണാകുളം ജില്ലക്കാരാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലാണ് ഫലം പ്രഖ്യാപിച്ചത്. അടുത്ത വർഷം മുതൽ എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ പൂർണമായും ഓൾലൈനായി നടത്താൻ സംവിധാനമൊരുക്കാൻ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദ്യാര്‍ഥികള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ റാങ്ക് ലിസ്റ്റ് കാണാവുന്നതാണ്.

മേയ് രണ്ട്, മൂന്ന് തീയതികളിലായി നടത്തിയ സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിലെ സ്‌കോര്‍ മേയ് 21-ന് പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യത നേടിയ 51,665 വിദ്യാര്‍ഥികളില്‍ 45,597 വിദ്യാര്‍ഥികള്‍ അവരുടെ രണ്ടാം വര്‍ഷ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു.

റാങ്ക്‌ലിസ്റ്റ് വെള്ളിയാഴ്ച പ്രസിദ്ധീകരിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. നാഷണല്‍ ഓപ്പണ്‍ സ്‌കൂള്‍ പ്ലസ്ടു പരീക്ഷാഫലം വൈകിയ സാഹചര്യത്തിലാണ് തീയതി നീട്ടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു