കേരളം

പിണറായി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷം; പ്രോഗ്രസ് റിപ്പോര്‍ട്ട് ഇന്ന് പുറത്തിറക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ പിണറായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇന്ന് പുറത്തിറക്കും. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയാണ് റിപ്പോര്‍ട്ടായി പുറത്തിറക്കുന്നത്. ഇന്ന് വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടത്തുന്ന ചടങ്ങില്‍വെച്ച് മുഖ്യമന്ത്രി പ്രോഗ്രസ് റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് നല്‍കി പുറത്തിറക്കും. 
 
എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ എത്രത്തോളും ഇതുവരെ നടപ്പാക്കി എന്ന് വിശദീകരിച്ചാകും പ്രോഗ്രസ്സ് റിപ്പോര്‍ട്ട്. മന്ത്രിമാരും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും. എന്നാല്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നതിന് എതിരേ പ്രതിപക്ഷം രംഗത്തെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയോടെ ഭരിക്കാനുള്ള അര്‍ഹത നഷ്ടപ്പെട്ട സര്‍ക്കാര്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ഇറക്കുന്നത് അപഹാസ്യമാണെന്ന് പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു.

തൊഴില്‍ നല്‍കിയതിന്റെ വിവരങ്ങളും പൊതുമേഖല സ്ഥാപനങ്ങളുടെ ലാഭക്കണക്കും അടക്കം റിപ്പോര്‍ട്ടിലുണ്ടാകും. അതേ സമയം മൂന്ന് വര്‍ഷം കൊണ്ട് ഒരു നേട്ടവും ഉണ്ടാക്കാത്ത സര്‍ക്കാരിനെ ജനം തള്ളിക്കളഞ്ഞെന്നും അതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്നും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍