കേരളം

മോദിപ്പേടിയുണ്ട്; കേരളത്തില്‍ പിണറായിപ്പേടിയില്ലെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്


തിരുവന്തപുരം: മോദിപ്പേടി പോലെ കേരളത്തില്‍ പിണറായിപ്പേടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പേടിയുടെ അന്തരീക്ഷം സംസ്ഥാനത്ത് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഇവിടെ ആ സ്ഥിതിയില്ലെന്ന് പിണറായി പറഞ്ഞു.വര്‍ഗീയ ചേരിതിരിവിന് ആഹ്വാനം നടത്തിയ മാധ്യമപ്രവര്‍ത്തകരുണ്ട്. അവര്‍ക്ക് നേരെ ആരും ഇറങ്ങിയില്ല, അവര്‍ ഇപ്പോഴും ആ ജോലി അതുപോലെ ചെയ്യുകയാണെന്നും പിണറായി നിയമസഭയില്‍ പറഞ്ഞു.

പെരിയ കൊലപാതകകേസ് സിബിഐക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി. രാഷ്ട്രീയ ആക്ഷേപങ്ങള്‍ക്കപ്പുറം മറ്റു കഴമ്പുള്ള ആരോപണങ്ങള്‍ കേസില്‍ ഉണ്ടായിട്ടില്ല. കേസ് അന്വേഷണം നിഷ്പക്ഷമായും ശരിയായ രീതിയിലുമാണ് മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരത്തും കൊച്ചിയിലും കമ്മീഷണറേറ്റ് രൂപികരിക്കുമെന്നും പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുമെന്നും പിണറായി പറഞ്ഞു. കളക്ടര്‍മാര്‍ക്കുള്ള അധികാരം നിലനിര്‍ത്തിക്കൊണ്ട് തന്നെയാവും പൊലീസിന് അധികാരം നല്‍കുക. കമ്മീഷണറേറ്റ് രൂപികരണം യുഡിഎഫ് കാലത്തെ തീരുമാനമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി