കേരളം

കൊല്ലത്ത് പുലിമുട്ടിലൂടെ നടന്ന വിദ്യാര്‍ഥിയെ തിരയില്‍പ്പെട്ട് കാണാതായി; തിരച്ചില്‍ തുടരുന്നു 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: തങ്കശ്ശേരി പുലിമുട്ടിലൂടെ നടന്ന വിദ്യാര്‍ഥിയെ ശക്തമായ തിരയില്‍പ്പെട്ട് കാണാതായി. ആഷിഖി എന്ന 17കാരനെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത്  ജിത്തു (20)  നീന്തി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. 

ക്രിക്കറ്റ് കളി കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി വീശിയടിച്ച തിരയില്‍പ്പെട്ട് ഇരുവരും പുലിമുട്ടിലേക്ക് വീണത്. ജിത്തുവിനെ ചെറിയ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ആഷിഖിനായുള്ള തിരച്ചില്‍ തുടരുകയാണ്.

മറൈന്‍ എന്‍ഫോഴ്സ്മെന്റും തീരദേശ പൊലീസും പള്ളിത്തോട്ടം പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി